Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayor Mamdani

America

ന്യൂ​യോ​ർ​ക്ക് ബി​സി​ന​സ് കൗ​ൺ​സി​ലി​ലേ​ക്ക് എ​റ്റ്സി സിഇഒ കൃ​തി പ​ട്ടേ​ൽ ഗോ​യ​ലി​നെ ​തെര​ഞ്ഞെ​ടു​ത്ത് മേ​യ​ർ മം​ദാ​നി

ന്യൂ​യോ​ർ​ക്ക്: സി​റ്റി​യു​ടെ സാ​മ്പ​ത്തി​ക മു​ൻ​ഗ​ണ​ന​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി മേ​യ​ർ സോ​ഹ്റാ​ൻ ക്വാ​മേ മം​ദാ​നി രൂ​പീ​ക​രി​ച്ച ’ബി​സി​ന​സ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ലി​ലേ​ക്ക്’ ഇ​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ എ​റ്റ്സി​യു​ടെ  ​ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കൃ​തി പ​ട്ടേ​ൽ ഗോ​യ​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി.

സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക, റി​യ​ൽ എ​സ്റ്റേ​റ്റ്, റീ​ട്ടെ​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 15 പ്ര​മു​ഖ വ്യ​വ​സാ​യ നേ​താ​ക്ക​ളാ​ണ് ഈ ​കൗ​ൺ​സി​ലി​ലു​ള്ള​ത്.

ന​ഗ​ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച ഈ ​സ​മി​തി മേ​യ​ർ മം​ദാ​നി, ഡെ​പ്യൂ​ട്ടി മേ​യ​ർ ജൂ​ലി സു ​എ​ന്നി​വ​രു​മാ​യി മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കാ​ന​ഡ​യി​ൽ ജ​നി​ച്ച കൃ​തി, അ​മേ​രി​ക്ക​യി​ലെ ഒ​രു ചെ​റി​യ മോ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ച്ചാ​ണ് വ​ള​ർ​ന്ന​ത്. സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദ​വും ഹാ​ർ​വാ​ർ​ഡ് ബി​സി​ന​സ് സ്കൂ​ളി​ൽ നി​ന്ന് എം.​ബി.​എ​യും നേ​ടി​യ അ​വ​ർ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി, വ​യാ​കോം എ​ന്നീ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് എ​റ്റ്സി​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്.

Latest News

Corehub Up